Responsive Ad

ഏകദിനത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഡുമിനി



പെർത്ത്: ദക്ഷിണാഫ്രിക്കയുടെ ഓൾ റൗണ്ടർ ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നു. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് ഡുമിനി വ്യക്തമാക്കി. ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് ദക്ഷിണാഫ്രിക്കൻ താരം നേരത്തെ വിരമിച്ചിരുന്നു.



വളരെ പ്രയാസകരമായ തീരുമാനമാണ്. കളി അവസാനിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ആഭ്യന്തര-അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ തുടർന്നും കളിക്കും-ഡുമിനി വ്യക്തമാക്കി. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെന്നും ഡുമുനി പറഞ്ഞു. നിലവിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇടങ്കയ്യൻ ബാറ്റ്സ്മാൻ. ഇതുവരെ 193 ഏകദിനങ്ങളിൽ നിന്നായി 37.39 ശരാശരിയിൽ 5047 റൺസ് ഡുമിനിയുടെ അക്കൗണ്ടിലുണ്ട്. 45.08 ശരാശരിയിൽ 68 വിക്കറ്റും നേടിയിട്ടുണ്ട്

Post a Comment

0 Comments