റാഞ്ചി:ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ വിജയനായകൻ മഹേന്ദ്ര സിങ് ധോണിയുടെ സ്വന്തം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര വിജയം തേടി ഇന്ത്യ. മൽസരം ഉച്ചയ്ക്ക് 1.30 മുതൽ.



ആദ്യ രണ്ടു മൽസരങ്ങളിൽ ജയിച്ച ഇന്നു മൂന്നാം വിജയം തേടുമ്പോൾ ധോണിയ്ക്ക് സ്വന്തം നാട്ടിൽ തലയുയർത്തിപ്പിടിച്ചു വിടവാങ്ങാനുള്ള അവസരമൊരുക്കൽ കൂടിയാവും. ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കാൻ സാധ്യതയുള്ള ധോണിക്ക് റാഞ്ചിയിൽ ഒരു പക്ഷേ അവസാന പോരാട്ടമാണിന്ന്.

റാഞ്ചിയിലെ ഫാംഹൗസിൽ ഇന്നലെ രാത്രി ടീമംഗങ്ങൾക്കു ധോണി അത്താഴ വിരുന്ന് നൽകിയിരുന്നു.  ടീമെന്ന നിലയിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നതു ടോപ് ഓർഡർ ബാറ്റിങ് നിരയാണ്. ശിഖർ ധവാന്റെ മോശം ഫോം സ്കോറിങ്ങിനെ മൊത്തത്തിൽ ബാധിക്കുന്നു. കഴിഞ്ഞ 15 ഏകദിനങ്ങളിൽ 2 തവണ മാത്രമാണ് ധവാൻ അർധ സെഞ്ചുറി നേടിയത്. എങ്കിലും പരമ്പരയിലെ ആദ്യ 2 മൽസരങ്ങൾ ജയിപ്പിച്ച ടീമിൽ മാറ്റങ്ങൾക്കു സാധ്യത കുറവാണ്.