പ്രോ വോളി ലീഗ് ഫൈനൽ ലൈനപ്പായി:കാലിക്കറ്റ് ഹീറോസ് vs ചെന്നൈ സ്പാർടാൻസ്



ചെന്നൈ:പ്രഥമ പ്രോ വോളി ലീഗിലെ രണ്ടാം സെമി ഫൈനലിൽ ആഥിതേയർക്ക് ജയം. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സ്പാർടാൻസ് വിജയം നേടിയത്. തികച്ചും ആകാംശ നിറഞ്ഞ മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിനെ 3-2-സെറ്റിനാണ് ചെന്നൈ സ്പാർടാൻസ് പരാജയപ്പെടുത്തിയത്.

16-14, 9-15, 10-15, 15-8, 15-13 എന്നീ സ്കോർ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്. ഇന്നത്തെ ജയത്തോടെ ഫൈനൽ മത്സരത്തിന്റെ ലൈനപ്പായി. ആഥിതേയർ 22 -ന് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ കാലിക്കറ്റ് ഹീറോസിനെ നേരിടും

Post a Comment

To Top