പ്രോ വോളി ലീഗ്:കാലിക്കറ്റ് ഹീറോസ് ഫൈനലിൽ
പ്രഥമ പ്രോ വോളി ലീഗിലെ ആദ്യ ഫൈനൽ കാലിക്കറ്റ് ഹീറോസ് ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിൽ യു മുംബയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് കിരീടം നേടിയത്. തികച്ചും ഏകപക്ഷീയമായി മത്സരത്തിൽ യു മുംബയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കാണ് കാലിക്കറ്റ് ഹീറോസ് പരാജയപ്പെടുത്തിയത്.
15-12, 15-9, 16-14 എന്നീ സ്കോർ നിലയിലാണ് സെറ്റുകൾ അവസാനിച്ചത്. ഇന്നത്തെ ജയം കാലിക്കറ്റിന്റെ തുടർച്ചയായ ആറാം ജയമായിരുന്നു. ഇതുവരെ ഒരു മത്സരം പോലും കാലിക്കറ്റ് ഹീറോസ് പരാജയപ്പെട്ടിട്ടില്ല. ഇന്നത്തെ മത്സരത്തോടെ പ്രോ വോളിയിൽ 200 പോയന്റിൽ എത്തുന്ന ആദ്യ ടീമായും കാലിക്കറ്റ് ഹീറോസ് മാറി.
രണ്ടാം സെമിയിൽ ഇന്ന് കൊച്ചി ബ്ലൂസ് സ്പൈകേഴ്സ് ചെന്നൈ സ്പാർടാൻസിനെ നേരിടും.
Congrats team
ReplyDelete