ഇന്ത്യ Vs ഓസ്ട്രേലിയ ആദ്യ ട്വൻറി20 ഇന്ന്
വിശാഖപട്ടണം: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ട്വൻറി20 മത്സരത്തിന് ഇന്ന് തുടക്കം. ഓസീസ് മണ്ണിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ചരിത്രവിജയവുമായി മടങ്ങിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ന്യൂസിലൻറിലെ പരമ്പരക്ക് ശേഷം ചെറിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കളിക്കളത്തിലെത്തുന്നത്.
ലോകകപ്പിന് മുമ്പായുള്ള ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര പരമ്പരയാണിത്. ലോകകപ്പ് ടീമിലേക്കുള്ള താരങ്ങളെ ഈ പരമ്പരയോടെയാവും ഉറപ്പിക്കുന്നത്. വരുന്ന ലോകകപ്പിൽ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ടീമിനെ സജ്ജമാക്കാൻ ഉള്ള അവസരം കൂടിയാണിത്.
ഇന്ത്യ - ഓസ്ട്രേലിയ പരമ്പര ഷെഡ്യൂൾ അറിയാം:
ടി20 പരമ്പര
- ഒന്നാം ടി20: ഫെബ്രുവരി 24 ഞായറാഴ്ച, വിശാഖപട്ടണം, രാത്രി 7 മണി
- രണ്ടാം ടി20: ഫെബ്രുവരി 27 ബുധനാഴ്ച, ബെംഗലൂരു, രാത്രി 7 മണി
ഏകദിന പരമ്പര
- ആദ്യ ഏകദിനം: മാർച്ച് 2 ശനിയാഴ്ച, ഹൈദരാബാദ്, ഉച്ചയ്ക്ക് 1.30
- രണ്ടാം ഏകദിനം: മാർച്ച് 5 ചൊവ്വാഴ്ച, നാഗ്പൂർ, ഉച്ചയ്ക്ക് 1.30
- മൂന്നാം ഏകദിനം: മാർച്ച് 8 വെള്ളിയാഴ്ച, റാഞ്ചി, ഉച്ചയ്ക്ക് 1.30
- നാലാം ഏകദിനം: മാർച്ച് 10 ഞായറാഴ്ച, മൊഹാലി, ഉച്ചയ്ക്ക് 1.30
- അഞ്ചാം ഏകദിനം: മാർച്ച് 13 ബുധനാഴ്ച, ന്യൂഡൽഹി, ഉച്ചയ്ക്ക് 1.30
Post a Comment