Responsive Ad

ടെസ്റ്റ് തോല്‍വിക്കു പിന്നാലെ റാങ്കിംഗിലും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി



ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര കൈവിട്ട ശേഷം റാങ്കിംഗിലും തിരിച്ചടി നേരിട്ട് ദക്ഷിണാഫ്രിക്ക. പരമ്പര ആരംഭിക്കുന്നതിനു മുമ്പ് 110 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ദക്ഷിണാഫ്രിക്ക തങ്ങളെക്കാള്‍ റാങ്കിംഗ് കുറഞ്ഞ ടീമിനോട് തോല്‍വിയേറ്റു വാങ്ങിയതോടെ പരമ്പര അവസാനിക്കുമ്പോള്‍ 105 പോയിന്റിലേക്ക് താഴുകയായിരുന്നു. ഇതോടെ രണ്ടാം റാങ്കിലുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 107 പോയിന്റോടെ ന്യൂസിലാണ്ട് ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത്. 116 പോയിന്റുമായി ഇന്ത്യയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.



അതേ സമയം പരമ്പര വിജയിച്ചുവെങ്കിലും ശ്രീലങ്കയ്ക്ക് റാങ്കിംഗില്‍ നേട്ടമൊന്നുമില്ല. എന്നാല്‍ നാല് പോയിന്റുകള്‍ നേടി റേറ്റിംഗ് പോയിന്റ് 93ല്‍ എത്തിക്കുവാന്‍ ടീമിനു സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പ വിജയിച്ചാല്‍ മാത്രമേ ന്യൂസിലാണ്ടിനു രണ്ടാം സ്ഥാനം നിലനിര്‍ത്താനാകൂ.

Post a Comment

0 Comments